2012, ഡിസംബർ 14, വെള്ളിയാഴ്‌ച

പെങ്ങള്‍ .....!

പെങ്ങള്‍ ,

സ്വന്തം പ്രതിരൂപമാകുന്ന കണ്ണാടി
കലപിലക്കൂട്ടി അടിപിടി കൂടി നടന്ന കാലം
എത്ര പെട്ടെന്നാണു എല്ലാം തീര്‍ന്നത്
ഓര്‍മയുടെ തീരങ്ങളില്‍ എനിക്കു ചുമക്കാനാവാത്ത ഭാരവും പേറി
ഞാനിവിടെ കഴിഞ്ഞോട്ടെ ....
ജീവിച്ചിരിക്കുമ്പോള്‍ മനസ്സിലാക്കാത്ത നിന്റെ മഹത്വം പാടാന്‍
ഞാന്‍ വീണ്ടുമൊരു പാണനാവാം
മനസ്സിന്‍റെ നീറുന്ന വേദന മാറാന്‍
വിശ്വാസവും ചിലപ്പോള്‍ മതിയാവില്ലത്രേ
ദശകങ്ങല്‍ക്കപ്പുറത്തെ ഒരു മഴക്കാലത്ത്
ഭാനുമതി ടീച്ചറുടെ ഒന്നാം ക്ലാസ്സില്‍
എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു
ആ കുപ്പിവളക്കാരി
അന്നും ഇന്നും എല്ലാവര്‍ക്കും സ്നേഹം വിളമ്പിയ പൂമ്പാറ്റ
ജീവിതം ഒരു സേവനമാക്കിയ എന്‍ കൂട്ടുകാരി
ഒടുവില്‍ നമ്മളെ തനിച്ചാക്കി
പെയ്തൊഴിയാത്ത കാര്‍മേഘം പോലെ ......
പടച്ചവനു പോലും ചിലപ്പോള്‍ നേരും നെറിയുമുണ്ടാവില്ല എന്നാണോ ?
ഇനിയാരുണ്ട് എനിക്ക് പ്രതിനിധിയാവാന്‍
ലെസ്ലിയുടെയും  ശ്രീനി വൈദ്യരുടെയും മരുന്നിനും
ഒപ്പനപ്പാടിന്റെ കല്യാണങ്ങള്‍ക്കും
അഞ്ചു മിനിട്ട് കൊണ്ട് ചുടുന്ന ചപ്പാത്തിക്കും
അല്ല വേരുകള്‍ തേടിയും കുടുംബങ്ങളെ ചേര്‍ത്തുമുള്ള ജീവിതത്തിനും തന്നെ .........
ഓരോ യാത്രയിലും ചെമ്മീന്‍ അച്ചാറുണ്ടാക്കാന്‍
എയര്‍പോര്‍ട്ടില്‍ പുഞ്ചിരിച്ചു കൊണ്ട് പ്രവാസത്തിന്റെ വ്യഥകളെ കഴുകിക്കളയാന്‍............
സഹിക്കാനാവുന്നില്ല മനസ്സേ ആ സ്നേഹത്തിന്‍റെ ആഴം
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന നീയെന്തേ യാത്ര പറഞ്ഞത് സഖീ
നിനക്കു മാസത്തില്‍ എണ്ണിക്കിട്ടുന്ന സംഖ്യയില്‍ നിന്ന് പോലും
ഒരു അനാഥ കുടുംബത്തെ പോറ്റിയെന്നറിയുമ്പോള്‍
മദ്രസ്സയില്‍ പൊതുപരീക്ഷയില്‍ സമ്മാനം നല്‍കുമ്പോള്‍
ഞാന്‍ നിന്റെ മുന്നില്‍ തലകുനിക്കട്ടെ  .......
നീ ചെയ്ത സേവനങ്ങളുടെ കണക്കെടുത്തു കൊണ്ടു
നിന്‍റെ ഒരിക്കലും ദേഷ്യപെടാത്ത സ്വഭാവവും പേറി
ഞാനീ ഓരത്ത് കഴിഞ്ഞു കൊള്ളാം ...
ജീവിതത്തിന്റെ ബാക്കികളില്‍ ഒരിറ്റു കണ്ണീര്‍ അര്‍പ്പിക്കാനുള്ള അവകാശമെങ്കിലും
എനിക്കു തരുമോ  നാഥാ........................

2009, നവംബർ 25, ബുധനാഴ്‌ച

മനുഷ്യ്ൻ‌ , ഭൂമി, പ്രപഞ്ചം‌ എല്ലാം നിർവചനങൽക്കപ്പുറം!ദൈവത്തിന്റെ സ്രിഷ്റ്ടിപ്പിനു നന്ദി !
ഈ ലോകത്തേക്കു പിറന്നു വീണ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാനിവിടെ, ഈ ബ്ലോഗിനുല്ലിൽ‌ പകച്ചു നിൽകുന്നു!രൌദ്രമായ മരുഭൂവിലെ മരുപച്ചപ്പോലെ, ഞാനിവിടെ തനിച്ച്.............
പുറത്തു തണുപ്പും മഞ്ഞും പെയ്യുന്നു.........................
പ്രഭാതത്തിന്റെ കിളികളും വസന്തത്തിന്റെ സന്തോഷവുമെവിടെ....?
എന്നിട്ടും എല്ലാം നഷ്ടപ്പെടുവാനും ഒടുവിൽ‌ പഴി കേൾ‌ക്കുവാനും മാത്രമായി പ്രവാസി ജീവിക്കുന്നു........
കാലമേ, ഇങ്ങനെയൊക്കെയാകുവാൻ ഞാൻ എന്തു തെറ്റാണു ചെയ്തതു......?